Latest NewsKeralaIndia

‘കള്ളപ്പണ നിക്ഷേപങ്ങളൊന്നും ഇഡി അന്വേഷിക്കേണ്ട എന്ന മുഖ്യന്റെ നിലപാടിനെ കേരള ബിജെപി എങ്ങനെ കാണുന്നു?’- ജിതിൻ ജേക്കബ്

'അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോൾ അയ്യപ്പന് ഒരു വോട്ട്, കുമ്മനംജിയുടെ ലാളിത്യം ഇതൊക്കെ പൊടിതട്ടി എടുത്ത് ഇറങ്ങും. അതുവരെ അവർ വിശ്രമത്തിലാണ്, ആരും അവരെ ശല്യം ചെയ്യേണ്ട, വിശ്രമിച്ചോട്ടെ .'

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ നടക്കുന്ന സഹകരണ ബാങ്കുകളിലെ അഴിമതികളും കള്ളപ്പണം വെളുപ്പിക്കലും കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കേണ്ട എന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ മറ്റു രാഷ്ട്രീയ പാർട്ടികൾ സ്വാഗതം ചെയ്തപ്പോൾ ബിജെപിയുടെ കേരള ഘടകം എങ്ങനെയാണ് ഇതിനെ കാണുന്നതെന്ന ചോദ്യവുമായി എഴുത്തുകാരൻ ജിതിൻ ജേക്കബ്. കേരളത്തിലെ സഹകരണ മേഖലയിലെ ആയിരക്കണക്കിന് കോടി രൂപയുടെ കള്ളപ്പണ ഇടപാടും, തട്ടിപ്പും, വെട്ടിപ്പും ഒക്കെ ഇവിടെ അന്വേഷിക്കുമത്രെ.

കേരളത്തിൽ ഇതുവരെ നടന്ന സഹകരണ ബാങ്ക് തട്ടിപ്പുകളിൽ എത്രപേർ ജയിലിൽ കിടക്കുന്നു എന്നും, എത്ര രൂപ തിരിച്ചു പിടിച്ചു എന്നൊന്നും ചോദിക്കരുത്. എന്നാൽ കേരളത്തിലെ ബിജെപി എന്തുകൊണ്ട് ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്നാണ് ജിതിന്റെ ചോദ്യം.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

മലപ്പുറത്തെ സഹകരണ ബാങ്ക് വഴി നടന്നതെന്ന് ആരോപണം ഉള്ള 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാട് ആരോപണവും, മോഡിയുടെ പേടി സ്വപ്നമായ കുഞ്ഞാലികുട്ടി സാഹിബിന്റെ പേരിൽ ഉയർന്നു വന്ന കള്ളപ്പണ നിക്ഷേപ ആരോപണവും കേന്ദ്ര ഏജൻസി ആയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷിക്കേണ്ട എന്ന മുഖ്യന്റെ നിലപാടിനെ കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരും, നിഷ്പക്ഷ മാധ്യമങ്ങളും സ്വാഗതം ചെയ്തു .

കേന്ദ്ര ഏജൻസി അന്വേഷിക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനവും, സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കൈകടത്തലും ആണത്രെ…
അതായത് ഉത്തമാ, കേരളത്തിലെ സഹകരണ മേഖലയിലെ ആയിരക്കണക്കിന് കോടി രൂപയുടെ കള്ളപ്പണ ഇടപാടും, തട്ടിപ്പും, വെട്ടിപ്പും ഒക്കെ ഇവിടെ അന്വേഷിക്കുമത്രെ. കേരളത്തിൽ ഇതുവരെ നടന്ന സഹകരണ ബാങ്ക് തട്ടിപ്പുകളിൽ എത്രപേർ ജയിലിൽ കിടക്കുന്നു എന്നും, എത്ര രൂപ തിരിച്ചു പിടിച്ചു എന്നൊന്നും ചോദിക്കരുത്..

പണ്ട് നടന്ന 13 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതിയാണത്രെ ഇപ്പോൾ കോത്താഴം രാജ്യത്തെ സഹകരണ മേഖലയുടെ മന്ത്രി എന്ന് പാണന്മാർ പാടി നടക്കുന്നു. ED ക്ക് പകരം ഇതുപോലുള്ള തട്ടിപ്പുകൾ അന്വേഷിക്കേണ്ടത് പാർട്ടി നേതാക്കളുടെ ഒളിപ്പോര് പീഡനം അന്വേഷിച്ചു അത് തീവ്രത കൂടിയതാണോ അല്ലയോ എന്ന് വിലയിരുത്തി, ഇന്ത്യൻ പീനൽ കോഡ് നിർദേശിക്കുന്ന ശിക്ഷയെക്കാൾ വലിയ ശിക്ഷയായ 6 മാസത്തേ സസ്പെന്ഷൻ നൽകി ലോകത്തിന് തന്നെ മാതൃക ആകുന്ന പാർട്ടി അന്വേഷണ കമ്മീഷൻ ആണ്. ആ അന്വേഷണത്തിലൂടെയേ സത്യം പുറത്തു വരൂ. അതിൽ മാത്രമേ പുരോഗമന നവോത്ഥാന കേരള ജനതയ്ക്ക് വിശ്വാസം വരൂ…

അല്ല, മുഖ്യമന്ത്രിയുടെ നിലപാടിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വാഗതം ചെയ്തു എന്ന് പറയുമ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ കേരള ഘടകവും സ്വാഗതം ചെയ്തോ? അയ്യോ, അതിന് അവർ ഇതൊന്നും അറിഞ്ഞിട്ടില്ലന്നേ, അവരോട് ആരും ഒന്നും പറഞ്ഞിട്ടില്ല .
അപ്പോൾ എന്താണ് അവരുടെ ഭാവി പരിപാടി? എന്താ സംശയം, അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോൾ അയ്യപ്പന് ഒരു വോട്ട്, കുമ്മനംജിയുടെ ലാളിത്യം ഇതൊക്കെ പൊടിതട്ടി എടുത്ത് ഇറങ്ങും. അതുവരെ അവർ വിശ്രമത്തിലാണ്, ആരും അവരെ ശല്യം ചെയ്യേണ്ട, വിശ്രമിച്ചോട്ടെ
.

shortlink

Related Articles

Post Your Comments

Related Articles


Back to top button