തിരുവനന്തപുരം: നവജാത ശിശുവിനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നു. നെടുമങ്ങാട് പനവൂർ മാങ്കുഴിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ വിജി(29)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയുണ്ടായത്. പരിസരവാസികളാണ് വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അവിഹിതമായി ഉണ്ടായ കുഞ്ഞായതിനാലാണ് കൃത്യം നടത്തിയതെന്ന് യുവതി സമ്മതിക്കുകയുണ്ടായി.
Post Your Comments