KeralaLatest NewsNews

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് കപടന്മാരുടെ ഭരണം: സുരേഷ് ഗോപി

ഇടതു- വലതു മുന്നണികള്‍ക്കുള്ള ശക്തമായ താക്കീതാവണം ജനങ്ങളുടെ വോട്ടവകാശമെന്ന് സുരേഷ് ഗോപി പറഞ്ഞു.

വര്‍ക്കല: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി വര്‍ക്കല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സംഗമം സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു. കപടന്മാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്നതിനെതിരെ ഇടതു- വലതു മുന്നണികള്‍ക്കുള്ള ശക്തമായ താക്കീതാവണം ജനങ്ങളുടെ വോട്ടവകാശമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Read Also: വിപ്ലവ സംഘടനകള്‍ മൗനം പാലിച്ചിടത്ത് ഇടിമുഴക്കമായി മാറിയ യുവമോര്‍ച്ച നേതാവ്: കേരള രാഷ്ട്രീയം ആഗ്രഹിക്കുന്ന തന്റേടിയായ പോരാളി കെ.സുരേന്ദ്രന്‍ ബി.ജെ.പിയുടെ സാരഥിയായി എത്തുമ്പോള്‍

എന്നാൽ സ്ഥാനാര്‍ത്ഥി സംഗമയോഗത്തില്‍ ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി സജി മുല്ല നെല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് നാരായണന്‍ നമ്ബൂതിരി, സംസ്ഥാന ട്രഷറര്‍ ജെ.ആര്‍. പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി, എന്‍.ഡി.എ ജില്ലാ വൈസ് ചെയര്‍മാന്‍ അജി.എസ്.ആര്‍.എം, സംസ്ഥാന സമിതിയംഗം ദാനശീലന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി തച്ചോട് സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button