ഭോപാല്‍: ‘ലവ് ജിഹാദി’നെതിരായ നിയമത്തിലൂടെ ക്രിസ്തുമതത്തിലേക്കുള്ള കൂട്ട മതപരിവര്‍ത്തനം തടയുക കൂടി മധ്യപ്രദേശ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതായി റിപ്പോര്‍ട്ട്.
Read Also : പാകിസ്താന്റെ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ പേരിലുള്ള മദ്യകുപ്പി വൈറൽ ആകുന്നു
വിവാഹത്തിനുവേണ്ടി ഹിന്ദു പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് വിവിധ ബി.ജെ.പി സര്‍ക്കാറുകള്‍ ആരോപിക്കുന്നത്. ലവ് ജിഹാദ് എന്ന് സംഘ് പരിവാര്‍ സംഘടനകള്‍ ആരോപിക്കുന്ന ഇത്തരം വിവാഹങ്ങള്‍ ശിക്ഷാര്‍ഹമായി കണക്കാക്കുന്ന നിയമം കൊണ്ടുവരുമെന്ന് യു.പിക്ക് പുറമെ മധ്യപ്രദേശ് സര്‍ക്കാറും പ്രഖ്യാപിച്ചിരുന്നു.
ഈ മാസം 28ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ പാസാക്കുന്ന ബില്‍ ക്രിസ്ത്യന്‍ പുരോഹിതരെയും ലക്ഷ്യംവെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പരോക്ഷമായി സൂചന നല്കി. ഗോത്ര വര്‍ഗക്കാരെ ക്രിസ്തുമതത്തിലേക്ക് ബലമായി മത പരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് ഗോത്ര മേഖലയായ ഉമരിയ, ബദ്വാനി ജില്ലകളില്‍ നടന്ന ചടങ്ങില്‍ ചൗഹാന് പറഞ്ഞു. ബിര്‍സ മുണ്ടയെന്ന ഗോത്ര നേതാവ് ക്രിസ്ത്യന്‍ മത പരിവര്‍ത്തനം പ്രതിരോധിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മത പുരോഹിതര്‍ക്ക് സേവനങ്ങള്‍ നല്‍കാം. എന്നാല്‍, അതിന്റെ പേരില്‍ മതം മാറാന്‍ നിര്‍ബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്താല്‍ കര്‍ശനമായി നേരിടുമെന്ന് ചൗഹാന് വ്യക്തമാക്കി. മത സ്വാതന്ത്ര്യ ബില്‍ എന്ന പേരില്‍ കൊണ്ടുവരുന്ന നിര്‍ദിഷ്ട ബില്ലിലൂടെ ക്രിസ്തീയ പുരോഹിതരെയും സര്‍ക്കാര്‍ ഉന്നംവെക്കുന്നതായാണ് റിപ്പോര്‍ട്ട്.
Post Your Comments