
തൃശ്ശൂര്‍: കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ഷൂട്ടിംഗില്‍ പ്രത്യേക പരിശീലനം നേടിയ സംഗീതിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമായിരുന്നു ദൗത്യം നടപ്പാക്കിയത്.
Read Also: ചരിത്രകാരൻ കെ കെ കൊച്ച് അന്തരിച്ചു
ഇന്നലെ രാത്രിയോടെയാണ് പന്നികളെ പിടികൂടാന്‍ ആരംഭിച്ചത്. കാണിയാമ്പല്‍, നെഹ്‌റു നഗര്‍, ആര്‍ത്താറ്റ്, ചീരംകുളം എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് 14 കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി തവണ കര്‍ഷകര്‍ കുന്നംകുളം നഗരസഭയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ഭാഗത്തുനിന്നുള്ള നടപടി.
Post Your Comments