Latest NewsNewsGulfOman

വീണ്ടും കോവിഡ് ഇളവുകൾ; ഒമാനിൽ തിയേറ്ററുകളും പാർക്കുകളും തുറക്കാൻ അനുമതി ലഭിച്ചു

അറബ് രാജ്യമായ ഒമാനിൽ സിനിമാ തിയേറ്ററുകളും പാർക്കുകളും തുറക്കാൻ അനുമതി. ബീച്ചുകളിൽ സന്ദർശകരെ പ്രവേശിപ്പിക്കും. ഷോപ്പിങ് മാളുകളിൽ കുട്ടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടുണ്ട്. കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സുപ്രീംകമ്മിറ്റി യോഗമാണ് അനുമതി നൽകിയത്.

കോവിഡ് രോഗ വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് രാജ്യത്ത് കൂടുതൽ ഇളവുകൾ നൽകാൻ സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകിയത്. സിനിമാ തിയേറ്റർ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങൾ തുറക്കാം. ബീച്ചുകളിലും പ്രവേശനം അനുവദിക്കും. മ്യൂസിയങ്ങളും കോട്ടകളുമടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കും. എന്നാൽ സ്റ്റേഡിയങ്ങളിൽ കായിക മൽസരങ്ങൾക്ക് കാണികളെ പ്രവേശിപ്പിക്കില്ല. മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ്കോർട്ടുകൾ, എക്സിബിഷൻ-കോൺഫറൻസ്, ഹെൽത്ത് ക്ലബ്, കിൻറർഗാർട്ടൻ, നഴ്സറികൾ എന്നിവക്കും പ്രവർത്തനാനുമതി നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button