മസ്ക്കറ്റ്: ഒമാനിലെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഭരണാധികാരി ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പുറത്തിറക്കിയ ’15/2025′ എന്ന ഔദ്യോഗിക ഉത്തരവ് പ്രകാരം ഒമാനിലെ നാഷണൽ ഡേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അവധി നവംബർ 20, 21 എന്നീ ദിനങ്ങളിലായിരിക്കും. ഇതുമായി ബന്ധപ്പെട്ട ’88/2022′ എന്ന നിലവിലെ ഉത്തരവിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതും, ഇത് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതുമാണ്.
Post Your Comments