മസ്ക്കറ്റ്: രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ കണക്ക് പ്രകാരം ഒമാനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഡിസംബർ അവസാനത്തോടെ 1808940 പേർ ഒമാനിൽ പ്രവാസികളായി തുടരുന്നുണ്ട്.
2023 ഡിസംബറിലെ കണക്കുകൾ പ്രകാരം 1827248 പ്രവാസി ജീവനക്കാരാണ് ഒമാനിൽ ഉണ്ടായിരുന്നത്.
2024 ഡിസംബർ അവസാനത്തോടെ ഒമാനിലെ സ്വകാര്യ മേഖലയിൽ 1427363 പ്രവാസികളും, സർക്കാർ മേഖലയിൽ 42801 പ്രവാസികളും തൊഴിലെടുക്കുന്നുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments