Latest NewsNewsIndia

ലവ് ജിഹാദ് : വിവാഹത്തിന് മുൻപ് വധൂവരന്മാർ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന് നിയമം വരുന്നു

ദിസ്പൂർ : വിവാഹ നിയമത്തിൽ മാറ്റം കൊണ്ടുവരാനൊരുങ്ങി സർക്കാർ. വിവാഹത്തിന് മുൻപ് വധൂവരന്മാർ സ്വന്തം മതവും വരുമാന സ്രോതസും നിർബന്ധമായും വെളിപ്പെടുത്തണമെന്ന നിയമമാണ് ആസാം സർക്കാർ പാസാക്കാൻ പോകുന്നത്. അസം ധനമന്ത്രി ഹിമാന്ത ബിസ്വ സർമ്മയാണ് തീരുമാനം അറിയിച്ചത്.

Read Also : കേരളം സ്വന്തമായി വാക്സിൻ നിർമ്മിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വിവാഹത്തിന് ശേഷം മതപരിവർത്തനത്തിന് നിർബന്ധിതരാകുന്ന പെൺകുട്ടികളുടെ അവസ്ഥ ദാരുണമാണ്. അത് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം സ്വീകരിച്ചത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് പുതിയ നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ലൗ ജിഹാദിനെ സംബന്ധിച്ച കാര്യമല്ലെന്നും ഭാര്യാഭർത്താകന്മാർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ വേണ്ടിയാണ് നിയമം പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും ഹിമാന്ത ബിസ്വ ശർമ പറഞ്ഞു.

വിവാഹത്തിന് മുൻപ് സ്ത്രീകൾക്ക് പ്രതിശ്രുത വരന്റെ അടിസ്ഥാന വിവരങ്ങൾ അറിയാനുള്ള അവകാശമുണ്ട്. അതിനാൽ വധൂവരന്മാർ് വെളിപ്പെടുത്തൽ ഫോമിലൂടെ ഇത്തരം വിവരങ്ങൾ പങ്കുവയ്ക്കണം. ഇത് വിവാഹബന്ധത്തിലെ സുതാര്യത വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button