Latest NewsNewsCrime

വീട്ടുകാരെയെതിർത്ത് പ്രണയം; പതിനാലുകാരനെ കൊലപ്പെടുത്തി സഹോദരന്‍

താനെ : പതിനാലുകാരനെ കൊലപ്പെടുത്തിയ കേസിൽ 20കാരനായ സഹോദരൻ പോലീസ് പിടിയിൽ. താനെ ജില്ലയിലെ ഭിവണ്ടി സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. 14കാരന് ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുകയുണ്ടായി.

പെണ്‍കുട്ടിയുടെ കുടുംബം ഈ വിഷയവുമായി ബന്ധപ്പെട്ട് കുട്ടിയെ പലതവണ വിലക്കിയിരുന്നു. എന്നിട്ടും ഇരുവരും തമ്മില്‍ പ്രണയം തുടരുകയാണ് ഉണ്ടായത്. ഇതില്‍ പ്രകോപിതനായ സഹോദരന്‍ പതിനാലുകാരനെ കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്.

വെള്ളിയാഴ്ചയായിരുന്നു കൊല നടത്തിയത്. സഹേദരന്‍ പതിനാലുകാരനെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ഉണ്ടായത്. കൊല നടത്തിയ ശേഷം മൃതദേഹം പൈപ്പ് ലൈനിന് അടിയില്‍ ഒളിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button