Latest NewsNewsIndia

ലൗ ജി‌ഹാദ് കേസുകളിൽ വധശിക്ഷയോ ജീവപര്യന്തമോ നൽകണമെന്ന് ഭോപ്പാൽ എംപി പ്രഗ്യ സിങ് ഠാക്കൂർ

ഭോപ്പാൽ : ലൗ ജി‌ഹാദ് കേസുകൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ബിജെപി നേതാവും ഭോപ്പാൽ എംപി കൂടിയായ പ്രഗ്യ സിങ് ഠാക്കൂർ. ഇത്തരം കേസുകൾക്ക് വധശിക്ഷയോ ജീവപര്യന്തമോ നൽകണമെന്നും പ്രഗ്യ സിങ് ഠാക്കൂർ പറഞ്ഞു.

സംഘടിത ധനസഹായം ഉപയോഗിച്ച് നടപ്പിലാക്കപ്പെടുന്ന ഒരു പദ്ധതിയാണിതെന്നും പ്രഗ്യാ സിംഗ് താക്കുർ ആരോപിച്ചു. വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കികൊണ്ടുള്ള യുപി സർക്കാറിന്‍റെ . ഉത്തർപ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) ഇന്ന് ഗവര്‍ണർ അംഗീകാരം നൽകിയിരുന്നു. ഇതനുസരിച്ച് വിവാഹത്തിനായുള്ള മതപരിവർത്തനം പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. ഇതിന് പിന്നാലെയാണ് പ്രഗ്യയുടെയും പ്രതികരണം.

‘സംഘടിത ധന സഹായത്തോടെ കൃത്യമായ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു ഗൂഢാലോചനയാണ് ലൗ ജിഹാദ്’ എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ഇവർ പറഞ്ഞത്.

പ്രത്യേകിച്ച് ഒരു മതവിഭാഗത്തയും പരാമർശിക്കാതെ നടത്തിയ പ്രസ്താവനയിൽ പെണ്‍കുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്താൻ യുവാക്കൾക്ക് ധാരാളം പണം നൽകപ്പെടുന്നുണ്ടെന്നും ഇവർ ആരോപിച്ചു. ചില വീടുകളിൽ വാതിൽ പോലും ഉണ്ടാകില്ല. തീർത്തും ദരിദ്രരായ ഈ കുടുംബങ്ങൾ കർട്ടനുകളാകും വാതിലിന് പകരം ഉപയോഗിക്കുന്നത്. പക്ഷെ അത്തരം വീടുകളിലെ യുവാക്കളുടെ കയ്യില്‍ നിറയെ പണമുണ്ട്. വില കൂടിയ ബൈക്കുകളൊക്കെ വാങ്ങി പെൺകുട്ടികളെ ആകർഷിക്കാന്‍ അവർക്ക് ധാരാളം പണം നൽകുന്നുണ്ടെന്നും പ്രഗ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button