അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ വന്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് പോലീസ് വലയിലായിരിക്കുന്നു. ഒരു ആര്‍കിടെക്ചറുടെ ഓഫീസിന്‍റെ മറവിൽ അശ്ലീല ചാറ്റ്, വിഡിയോ കോൾ റാക്കറ്റിന് പിന്നിൽ പ്രവർത്തിച്ചിരുന്നവരെ പോലീസ് പിടികൂടിയിരിക്കുന്നു.
വാസ്തുശില്പിയായ നിലേഷ് ഗുപ്ത തന്റെ ഡിസൈൻ ഓഫിസിൽ നിന്നായിരുന്നു ഓൺലൈൻ സെക്സ് ചാറ്റിങും വിഡിയോ കോൾ റാക്കറ്റും നടന്നത്. 44 കാരനായ ഇയാൾ തന്റെ ഡിസൈൻ സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ഉപയോഗിച്ചായിരുന്നു കുറ്റകൃത്യം നടത്തിക്കൊണ്ടു പോയിരുന്നത്.
ഓഫിസ് റെയ്ഡിനെ നിരവധി സെക്സ് ടോയ്സ്, സ്ത്രീകളുടെ പാസ്‌പോർട്ട്, ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുത്തപ്പോഴാണ് ഇതിന് പിന്നിലെയാണ് സെക്സ് റാക്കറ്റിന്‍റെ കാര്യം പുറംലോകമറിയുന്നത്. പ്രതി നിലേഷ് ഗുപ്ത ഏറെ കാലമായി ഇത്തരമൊരു ഓൺലൈൻ സെക്സ് റാക്കറ്റ് നടത്തുന്നുണ്ടായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
യൂറോപ്പിൽ നിന്നുള്ള പോൺ വെബ്സൈറ്റിനു വേണ്ടിയാണ് ഇവർ സെക്സ് ചാറ്റിങും വിഡിയോയും നിർമിച്ച് നൽകിയിരുന്നത്. ‘ചതുർബേറ്റ്’ എന്ന യൂറോപ്യൻ വെബ്‌സൈറ്റിലേക്ക് പ്രതികൾ അശ്ലീല കണ്ടെന്റ് നൽകിയിരുന്നുവെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ഉപഭോക്താക്കളുടെ ഐഡന്റിറ്റി കണ്ടെത്താതിരിക്കാൻ ബിറ്റ്കോയിൻ വഴിയായിരുന്നു ഇടപാടുകൾ.
പ്രതി ഉപയോഗിച്ച 30 ബിറ്റ്കോയിൻ വിലാസങ്ങൾ പോലീസ് കണ്ടെത്തി 9.5 ബിറ്റ്കോയിനുകൾ അടങ്ങിയ വോലറ്റും പോലീസ് കണ്ടെത്തി. ഒരു ബിറ്റ്കോയിന് നിലവിൽ 1.5 ലക്ഷം രൂപയാണ് വില.
Post Your Comments