ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ ഭരണത്തിൽ നിന്നും മോചിപ്പിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ.ബ്യൂറോക്രാറ്റുകളാണ് ക്ഷേത്ര ഭരണം നടത്തുന്നതെന്നും ചില ക്ഷേത്ര ഭരണ സമിതികളിൽ ഒരു ഹിന്ദു ഭക്തനെ പോലും ഉൾക്കൊള്ളിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Also : ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് തുടങ്ങി
ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും സർക്കാരിന്റെ നിയന്ത്രണത്തിലാണ്. ക്ഷേത്ര ഭരണം നടത്തുകയെന്നത് സർക്കാരിന്റെ ചുമതലയല്ല. ക്ഷേത്ര ഭരണം നടത്താൻ സുതാര്യതയുള്ള ഒരു സംവിധാനം ഉണ്ടായിരിക്കണം. ക്ഷേത്ര ഭരണത്തെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കരുത്. ക്ഷേത്രകാര്യങ്ങളിൽ ഭക്തർക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരുകൾ തന്നെ ഇതിനായി മുൻകൈ എടുക്കണം. ഗുരുദ്വാരകൾക്കും വഖഫ് ബോർഡുകൾക്കും പ്രത്യേക സംവിധാനമുണ്ട്. അതുപോലെ ക്ഷേത്രങ്ങളുടെ ഭരണത്തിലും ഭക്തരുടെ പങ്കാളിത്തം ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments