KeralaLatest NewsNews

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി: മലപ്പുറത്ത് മാരക മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് ടൗൺ പുതിയപാലം സ്വദേശി മുംതാസ് മൻസിലിൽ മുബീൻ അൻസാരി (24) ആണ് 19 ഗ്രാം എം ഡി എം എയുമായി അറസ്റ്റിൽ ആയിരിക്കുന്നത്. പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് സംഘം ചേലേമ്പ്ര ഭാഗത്ത് രഹസ്യകേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലും വാഹന പരിശോധനയിലുമാണ് മുബീന്‍ പിടിയിലായത്.

സിന്തറ്റിക് വിഭാഗത്തിൽ പെടുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ഓൺലൈൻ മാർക്കറ്റിംഗിലൂടെ മാത്രമാണ് ഇത്തരം ഇടപാടുകൾ യുവാക്കൾക്കിടയിൽ നടക്കുന്നതെന്നും എക്‌സൈസ് സംഘം അറിയിക്കുകയുണ്ടായി. മയക്കുമരുന്ന് കടത്തിയ വോഗ്‌സ് വാഗൺ കാറും പിടികൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button