തിരുവനന്തപുരം: പൊലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ പൊലീസ് ആക്ട് വഴിയൊരുക്കുകയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.
അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. അഭിപ്രായ സ്വാതന്ത്ര്യ വിഷയത്തില്‍ 2015ല്‍ സുപ്രീംകോടതി ശക്തമായ നിലപാട് എടുത്തപ്പോള്‍ അന്ന് അത് സ്വാഗതം ചെയ്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കമായി മാറിയിരിക്കുന്നു -സുരേന്ദ്രന്‍ പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തി രാഷ്ട്രീയ പ്രതികരണം നടത്തിയ തോമസ് ഐസക് സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ധനമന്ത്രിക്ക് നേരിട്ട് പങ്കുള്ള അഴിമതിയാണ് കിഫ്ബിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments