തിരുവനന്തപുരം: കെ സുരേന്ദ്രനെതിരെ വിമർശനവുമായി ആർ ജെ സലീമിന്റെ ഫേസ്ബുക് പോസ്റ്റ്. കൂട്ടത്തിലൊരുത്തൻ മരിച്ചിട്ടും മനസ്സിളകാത്തവനാണ് ഹിന്ദുവിനെ ഉണർത്താൻ നടക്കുന്നതെന്ന് ആർ ജെ സലിമിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
‘വർഗീയതയുടെ വിഷം മനുഷ്യരിൽ കുത്തിവെച്ചു, മനുഷ്യരെ വിഭജിച്ചു, പരസ്പരം വെട്ടാനും കൊല്ലാനും ഹിന്ദുവിനെ ഉണർത്താനും ആളുകളെ വിളിച്ചിറക്കി കൊലയ്ക്ക് കൊടുത്തിട്ട്, അതിന്റെ ഒരു കൂസലുമില്ലാതെ വന്നു നിന്ന് ചിരിക്കുകയാണ്’, ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ആകെ ഒരൊറ്റ വട്ടമാണ് സ്വരാജിനെ വികാരാധീനനായി കണ്ടിട്ടുള്ളത്. അത് DYFI പ്രവർത്തകർ കൊല്ലപ്പെട്ടതുമായി സംബന്ധിച്ച ചർച്ചയിലാണ്. സ്വരാജിന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. വാക്കുകളിൽ വാശിയും ദേഷ്യവും ഇരച്ചു കേറുന്നുണ്ടായിരുന്നു. ശബ്ദം പതറുന്നുണ്ടായിരുന്നു. കാരണം ഏതോ പാർട്ടി പ്രവർത്തകരല്ല, സഹോദരന്മാരാണ് മരണപ്പെട്ടത്. അവരാണ് എതിർപ്പാർട്ടിക്കാരുടെ കൊലക്കത്തിക്ക് ഇരയായി ആയുസ്സെത്താതെ അവസാനിച്ചത്
ഇനി സുരേന്ദ്രന്റെയും കൂട്ടരുടെയും മുഖഭാവവും ചിരിയും ശരീര ഭാഷയും നോക്കുക. എങ്ങനെയാണു കൂട്ടത്തിലൊരുവൻ മരിച്ച ശേഷം അവന്റെ തന്നെ വീട് സന്ദർശിക്കുമ്പോൾ ഒരാൾക്ക് ഇത്ര ആനന്ദ ചിത്തനാവാൻ സാധിക്കുന്നത് ?
വർഗീയതയുടെ വിഷം മനുഷ്യരിൽ കുത്തിവെച്ചു, മനുഷ്യരെ വിഭജിച്ചു, പരസ്പരം വെട്ടാനും കൊല്ലാനും ഹിന്ദുവിനെ ഉണർത്താനും ആളുകളെ വിളിച്ചിറക്കി കൊലയ്ക്ക് കൊടുത്തിട്ട്, അതിന്റെ ഒരു കൂസലുമില്ലാതെ വന്നു നിന്ന് ചിരിക്കുകയാണ്. തലയെണ്ണി എത്ര മേടിച്ചു കാണുമെന്ന് ദൈവത്തിനറിയാം !
കൂട്ടത്തിലൊരുത്തൻ മരിച്ചിട്ടുപോലും മനസ്സിളകാത്ത ഇവനൊക്കെയാണ് ഹിന്ദുവിനെ ഉണർത്താൻ നടക്കുന്നത്. മനുഷ്യൻ പുഴുത്തു തുടങ്ങിയാൽ സംഘിയായി. അതിലും പുഴുക്കുമ്പോ അതിന്റെ നേതാവുമായി.
Post Your Comments