ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ സൂരജിന് തൂക്കുകയർ ലഭിക്കണം, അതിന് സർക്കാർ അപ്പീലിന് പോകണം: കെ സുരേന്ദ്രൻ

കോഴിക്കോട്: നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ സൂരജിന് തൂക്കുകയർ തന്നെ ലഭിക്കണമെന്ന് കെ സുരേന്ദ്രൻ. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിന് വധശിക്ഷ തന്നെ ലഭിക്കേണ്ടതാണെന്നും രാജ്യത്ത കുറ്റാന്വേഷണചരിത്രത്തില്‍ തന്നെ സവിശേഷ പ്രധാന്യമുള്ള കേസാണിതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Also Read:മട്ടന്നൂര്‍ മഹാദേവക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു, പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ എന്ന് ആരോപണം

‘വധശിക്ഷനല്‍കേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിലും പറയുന്നുണ്ട്. കേരളത്തിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ ഈ കേസില്‍ മാതൃകാപരമായ ശിക്ഷ പ്രതിക്ക് കിട്ടേണ്ടതുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടത്. അതാണ്‌ ബിജെപിയുടെ ആഗ്രഹം’ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

അതേസമയം, ഉത്രയുടെ കൊലപാതകത്തിൽ സൂരജിന് ലഭിച്ച ശിക്ഷ കുറഞ്ഞു പോയി എന്നാണ് സാമൂഹ്യമാധ്യമങ്ങൾ അടക്കം വിലയിരുത്തുന്നത്. തൂക്കുകയർ തന്നെ ലഭിക്കേണ്ട കുറ്റമാണ് സൂരജ് ചെയ്തതെന്നും, സർക്കാർ ചിലവിൽ ജീവിക്കാൻ അയാളെ അനുവദിക്കരുതെന്നുമാണ് സാമൂഹ്യ മാധ്യമങ്ങൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button