KeralaLatest NewsNews

തൃപ്തി ദേശായിയുടെയും മനീതി സംഘത്തിന്റെയും ശബരിമലയിലേയ്ക്കുള്ള വരവിനുപിന്നിലും ഇതേ സംഘം: കെ. സുരേന്ദ്രന്‍

മനീതി സംഘത്തിന് അകമ്ബടി സേവിച്ച ഏകമലയാളം ചാനലാണ് 24 ന്യൂസ്.

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസ കേന്ദ്രങ്ങളിൽ പ്രധാനമായ ഒരിടമാണ് ശബരിമല. അമ്പതു വയസ്സിൽ താഴെയുള്ള സ്ത്രീകളുടെ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ശബരിമലയിൽ സ്ത്രീ പ്രവേശനം നടപ്പിലാക്കാൻ ഇടത് ഭരണകൂടം ശ്രമിച്ചത് വലിയ വിവാദമായിരുന്നു. അത്തരം സംഭവങ്ങൾക്ക് പിന്നിൽ ചാനൽ സംഘത്തിനും പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

read also: വെറുതേ മാപ്പ് അപേക്ഷിച്ച് ഇറങ്ങുകയായിരുന്നില്ല ‘വിപ്ലവകാരികൾ’, ഇതാണ് കമ്മ്യൂണിസ്റ്റ് മാപ്പപേക്ഷയുടെ ചരിത്രം! സന്ദീപ്

ശബരിമലയെ തകര്‍ക്കാന്‍ 24 ന്യൂസ് ശ്രമിച്ചുവെന്നും മനീതി സംഘത്തിന് അകമ്ബടി സേവിച്ച ഏകമലയാളം ചാനലാണ് 24 ന്യൂസ് എന്നും കെ സുരേന്ദ്രൻ പറയുന്നു. ശബരിമല തകര്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി നടത്തിയ നീക്കങ്ങള്‍ ഓരോന്നോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.

‘മോണ്‍സന്‍ മാവുങ്കലും സഹിന്‍ ആന്റണിയും ചേര്‍ന്ന് സൃഷ്ടിച്ച വ്യാജചെമ്പോല ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായി രൂപപ്പെട്ടതാണ്. മുഖ്യമന്ത്രിക്കും ഈ വിവരം അറിയാമായിരുന്നു. തൃപ്തി ദേശായിയുടെ നീക്കത്തിനും മനീതി സംഘത്തിന്റെ വരവിനുപിന്നിലും ഇതേ സംഘം തന്നെ ആയിരുന്നു. ചാനലിനെ ഇപ്പോള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. സഹിന്‍ ആന്റണിയും അരുണ്‍കുമാറുമെല്ലാം സി. പി. എമ്മിന്റെ പടയാളികള്‍ മാത്രമാണെന്നും’ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button