ThiruvananthapuramNattuvarthaLatest NewsKeralaIndiaNews

പിണറായിയ്ക്ക് മത തീവ്രവാദികളെ ഭയമാണ്, നാർക്കോട്ടിക് ജിഹാദ് കേട്ടിട്ടേയില്ലെന്ന് പറഞ്ഞത് അതുകൊണ്ട്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ. നാര്‍കോട്ടിക്ക് ജിഹാദിനെക്കുറിച്ച്‌ കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ലോകമെമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണെന്നും അത് കണ്ണുതുറന്ന് കാണാന്‍ പിണറായിക്ക് പറ്റാത്തത് മതഭീകരവാദികളോടുള്ള ഭയം കൊണ്ടാണെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:ഇസ്രയേല്‍ ജയിലില്‍നിന്നും രക്ഷപ്പെട്ട ആറ് പലസ്തീന്‍ തടവുകാരില്‍ 4 പേരെ പിടികൂടി

‘പാലാ ബിഷപ്പ് ഭീകരവാദികള്‍ക്കെതിരായ ഒരു നിലപാടാണ് സ്വീകരിച്ചത്. അതുപക്ഷേ ചെന്നു കൊണ്ടത് സിപിഎമ്മിനും കോണ്‍​ഗ്രസിനുമാണ്. ഇരു പാ‍ര്‍ട്ടികളും വോട്ടുബാങ്ക് താത്പര്യം മുന്‍നി‍ര്‍ത്തി മതവാദശക്തികളെ പ്രൊത്സാഹിപ്പിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. സിപിഎമ്മിന്റെയും കോണ്‍​ഗ്രസിന്റെയും അസഹിഷ്ണുതയാണിത്. സത്യം പറയുന്നവരെയെല്ലാം സംഘപരിവാ‍ര്‍ ആക്കുകയാണ്. നാര്‍കോട്ടിക്ക് ജിഹാദിനെക്കുറിച്ച്‌ കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ലോകമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. അത് കണ്ണുതുറന്ന് കാണാന്‍ പിണറായിക്ക് പറ്റാത്തത് മതഭീകരവാദികളോടുള്ള ഭയം കൊണ്ടാണ്’, കെ സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button