KeralaLatest NewsNews

മന്ത്രിയുടെ വാര്‍ഡില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ സി പി ഐ വിട്ട് ബി ജെ പിയില്‍ ചേർന്നു

കാഞ്ഞങ്ങാട് : റവന്യൂ മന്ത്രിയായ കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്റെ വീട് സ്ഥിതിചെയ്യുന്ന പെരുമ്പള വാര്‍ഡില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ സി പി ഐ വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. ഭാസ്‌കരന്‍ ടി തലക്ലായി, മുരളീധരന്‍ ചെട്ടുംകുഴി, കെ പി സുകുമാരന്‍ പാലിച്ചിയടുക്കം, അശോകന്‍ കെ മാവിലത്തൊട്ടി എന്നിവരുടെ കുടുംബങ്ങളാണ്ഞായറാഴ്ച നടന്നചടങ്ങില്‍ ബി ജെ പി അംഗത്വം സ്വീകരിച്ചത്.

Read Also : പൊലീസിന് അമിതാധികാരം നല്‍കിക്കൊണ്ടുള്ള പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതികരണവുമായി​ ശശി തരൂര്‍ എം.പി

ബി ജെ പി കാസര്‍കോട് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. കെ ശ്രീകാന്ത് പാര്‍ട്ടിയില്‍ ചേര്‍ന്നവരെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ എന്‍ ബാബുരാജ്, ബി ജെ പി ഉദുമ മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമന്‍, ബിജെപി നാലാം വാര്‍ഡ് സ്ഥാനാര്‍ത്ഥി രാധിക ടി തലക്ലായി, ശശിധരന്‍ കൈന്താര്‍, മധു ചെട്ടുംകുഴി, പവിത്രന്‍ കൈന്താര്‍, പെരുമ്ബള രാധാകൃഷ്ണന്‍, പത്മനാഭന്‍ കൈന്താര്‍, മണികണ്ഠന്‍ മണിയങ്കാനം സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button