കോഴിക്കോട്: സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ പൊലീസിന് അമിതാധികാരം നല്‍കിക്കൊണ്ടുള്ള പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ഈ നിയമം പ്രശ്നകരമാണെന്നും രാഷ്ട്രീയ എതിരാളികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിമര്‍ശകര്‍ക്കും എതിരെ ഉപയോഗിക്കപ്പെടാമെന്നും ശശി തരൂര്‍ പ്രതികരിച്ചു.
പുതിയ നിയമം കുറ്റകരമായ ട്വീറ്റുകള്‍ക്കും പോസ്റ്റുകള്‍ക്കും കമന്‍റുകള്‍ക്കുമെതിരെ പ്രതികരിക്കുന്നുണ്ട്. പക്ഷേ ഇത് ഇത് അധികം ചര്‍ച്ചകളില്ലാതെ തയ്യാറാക്കിയതാണ്. അതുകൊണ്ടുതന്നെ ഇത് രാഷ്ട്രീയ എതിരാളികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ ഇത് ഉപയോഗിക്കാം -ശശി തരൂര്‍ പ്രതികരിച്ചു.
Post Your Comments