അനുനയ നീക്കവുമായി സോണിയ, നേതൃത്വത്തിനെതിരെ തിരിഞ്ഞ വിമതരെ പാര്‍ട്ടി സമിതികളില്‍ ഉള്‍പ്പെടുത്തി : മൂന്നു സമിതികളുടെയും അധ്യക്ഷന്‍ മന്‍മോഹന്‍ സിങ്‌

അന്തരീക്ഷമലിനീകരണം കണക്കിലെടുത്ത്‌ ഗോവയിലേക്കു താമസംമാറും മുമ്പാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്‌.

ന്യൂഡല്‍ഹി: നേതൃത്വത്തിനെതിരേ വിമതസ്വരമുയര്‍ത്തിയ നേതാക്കളെ പാര്‍ട്ടി സമിതികളില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി. ദേശീയ സുരക്ഷ, വിദേശകാര്യം, സാമ്പത്തികം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട സമിതികളാണു സോണിയ രൂപീകരിച്ചത്‌. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത്‌ ഗോവയിലേക്കു താമസം മാറും മുമ്പാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്‌.

മൂന്നു സമിതികളുടെയും അധ്യക്ഷന്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങാണെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഉയര്‍ത്തിക്കാട്ടി നേതൃത്വത്തിനെതിരേ മുതിര്‍ന്ന നേതാവ്‌ കപില്‍ സിബല്‍ രംഗത്തെത്തിയതിനു പിന്നാലെയാണ്‌ വിമത നേതാക്കളെക്കൂടി ഉള്‍പ്പെടുത്തി സോണിയാ ഗാന്ധി സമിതികള്‍ രൂപീകരിച്ചത്‌.

read also: ശബരിമലയിൽ എപ്പോഴും ജ്വലിച്ചു നിന്നിരുന്ന ആഴി അണഞ്ഞു, അപൂര്‍വ സംഭവമെന്ന് തീര്‍ത്ഥാടകര്‍

ചിദംബരം നേതൃത്വത്തെ വിമര്‍ശിച്ചു രംഗത്തെത്തിയില്ലെങ്കിലും മകന്‍ കാര്‍ത്തി ചിദംബരം കപില്‍ സിബലിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള സമിതിയില്‍ പി. ചിദംബരം, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ദിഗ്‌വിജയ് സിംഗ്, ജയ്റാം രമേശ് (കണ്‍വീനര്‍), വിദേശകാര്യ സമിതിയില്‍ ആനന്ദ് ശര്‍മ്മ, ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ് (കണ്‍വീനര്‍), സപ്തഗിരി ഉലക, സുരക്ഷാകാര്യ സമിതിയില്‍ ഗുലാംനബി ആസാദ്, വീരപ്പ മൊയ്‌ലി, വിന്‍സെന്റ് എം. പാല (കണ്‍വീനര്‍), വി. വൈത്തിലിംഗം എന്നിവരുമാണുള്ളത്.

മന്‍മോഹന്‍ സിങ്ങിനും ചിദംബരത്തിനും പുറമേ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയ്‌റാം രമേശ്‌, ദിഗ്‌വിജയ്‌ സിങ്‌ എന്നിവരാണ്‌ സാമ്ബത്തികകാര്യ സമിതിയിലുള്ളത്‌. ശശി തരൂര്‍, ആനന്ദ്‌ ശര്‍മ എന്നിവരെക്കൂടാതെ സല്‍മാന്‍ ഖുര്‍ഷിദ്‌, സപ്‌തഗിരി ശങ്ക ഉലക എന്നിവരാണ്‌ വിദേശകാര്യസമിതിയിലുള്ളത്‌. വിന്‍സന്റ്‌ എച്ച്‌. പാലാ, വി. വൈദ്യലിംഗം എന്നിവരാണ്‌ ദേശീയ സുരക്ഷ സംബന്ധിച്ച സമിതിയിലെ മറ്റംഗങ്ങള്‍.

Share
Leave a Comment