ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതില്‍ തുടര്‍ച്ചയായ ആറാം സീസണിലും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരാജയപ്പെട്ടു. കെഎല്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള ടീം 14 മത്സരങ്ങളില്‍ നിന്ന് ആറ് വിജയങ്ങള്‍ മാത്രമാണ് നേടിയത്. ആദ്യ ഏഴ് മത്സരങ്ങളില്‍ ഒരു ജയം മാത്രമേ അവര്‍ക്ക് നേടാനായുള്ളൂ എന്നത് പഞ്ചാബിന് വന്‍ തിരിച്ചടിയാകുകയായിരുന്നു. പിന്നീട് അവര്‍ ശക്തമായ തിരിച്ചുവരവ് നടത്തി അടുത്ത അഞ്ച് മത്സരങ്ങളില്‍ വിജയിച്ചെങ്കിലും അവസാനത്തെ രണ്ട് ബാക്ക്-ടു-ബാക്ക് തോല്‍വികള്‍ അവരുടെ പ്ലേ ഓഫ് സാധ്യതയ്ക്ക് കരിനിഴല്‍ വീഴ്ത്തുകയായിരുന്നു.
ഇതോടെ പഞ്ചാബ് ടീമില്‍ വന്‍ അഴിച്ചു പണിക്കാണ് ടീം ഉടമകള്‍ ഒരുങ്ങുന്നത്. കുംബ്ലെയുമായി മൂന്നുവര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയതിനാല്‍ രണ്ട് സീസണുകള്‍ കൂടി അദ്ദേഹം കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുമെന്നും പഞ്ചാബിന്റെ സഹ ഉടമ നെസ് വാഡിയ വെളിപ്പെടുത്തി. രാഹുലും ക്യാപ്റ്റനായി തുടരും. പഞ്ചാബിന് ഇതുവരെ ഐപിഎല്‍ സീസണുകളില്‍ 12 ക്യാപ്റ്റന്‍മാര്‍ ഉണ്ടായിട്ടുണ്ടെന്നത് വളരെ ശ്രദ്ധേയമാണ്. ലീഗിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്യാപ്റ്റന്മാരെ പരീക്ഷിച്ച ടീമാണ് പഞ്ചാബ്.
‘ഞങ്ങള്‍ അനില്‍ കുംബ്ലെയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഈ സീസണില്‍ ഞങ്ങള്‍ ആറാം സ്ഥാനത്തെത്തി, കെഎല്‍ രാഹുല്‍ മൂന്ന് വര്‍ഷമായി ഞങ്ങളോടൊപ്പമുണ്ട്, ഞങ്ങള്‍ പോയതിന് ഒരു കാരണവുമുണ്ട് അദ്ദേഹത്തിന് ശേഷം വളരെ ആക്രമണാത്മകമായി കളിക്കാന്‍ ഒരാളില്ലാതെ പോയി. ” വാഡിയ പി.ടി.ഐയോട് പറഞ്ഞു.
മിഡില്‍ ഓര്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്തപ്പോള്‍ ടോപ്പ് ഓര്‍ഡറിനെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ടീം ഉണ്ട് ഉണ്ട് രാഹുല്‍, അഗര്‍വാള്‍, പൂരന്‍, ഗെയ്ല്‍, ഷാമി അടങ്ങിയ ടീം. ഞങ്ങള്‍ക്ക് ഇനി മിഡില്‍ ഓര്‍ഡര്‍, ഡെത്ത് ബൗളിംഗ് എന്നിവയിലേക്ക് മികച്ച താരങ്ങളെ വേണം മോശം റണ്‍ ഉണ്ടായിരുന്നിട്ടും, പഞ്ചാബിന് ധാരാളം പോസിറ്റീവുകള്‍ ഉണ്ടായിരുന്നു. വെറ്ററന്‍ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ താന്‍ ഇപ്പോഴും മികച്ച ടി 20 ഓപ്പണര്‍മാരില്‍ ഒരാളാണെന്ന് ടീം മാനേജ്മെന്റിനെ ഓര്‍മ്മപ്പെടുത്തി. അദ്ദേഹം പറഞ്ഞു. തുടക്കം മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഇതുവരെ ട്രോഫി നേടിയിട്ടില്ല.
Post Your Comments