കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കളവാണെന്ന് മുഖ്യമന്ത്രിയുടെ മുൻ ചീഫ് സെക്രട്ടറി എം ശിവശങ്കര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കും.
Read Also: സിഎഎ ആക്ടിവിസ്റ്റിന്റെ ചിത്രം വരച്ചു; അഞ്ചുപേര്‍ അറസ്റ്റില്‍
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അവകാശമുണ്ട് എന്നായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് അറിയിച്ചത്. എന്നാൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്തിയ സാധനങ്ങള്‍ വിട്ടുകിട്ടാനായി ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ട് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ അറിയിച്ചിരുന്നത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌നയും എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെതിരെ അന്വേഷണ സംഘം നടപടി സ്വീകരിച്ചത്.
Post Your Comments