തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ സൈബർ സഖാക്കളുടെ വ്യാജ പ്രചാരണം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സതീശൻ മാലയിട്ട് സ്വീകരിക്കുന്നതായാണ് സൈബർ പ്രചാരണം. ഫോട്ടോ വ്യാജമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസിനെ സ്വീകരിക്കുന്ന ചിത്രത്തിൽ സ്വപ്‍ന സുരേഷിന്റെ തല വെട്ടി വെയ്ക്കുകയായിരുന്നു. ഇതാണ് സ്വപ്നയും സതീശനും ഒരുകുടക്കീഴിൽ എന്ന രീതിയിൽ സൈബർ സഖാക്കളും മറ്റുള്ളവരും പ്രചരിപ്പിച്ചത്. സംഭവത്തിൽ പ്രതികരണവുമായി വി.ഡി സതീശൻ രംഗത്തെത്തി.
തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവരെ കണ്ടുപിടിക്കുമെന്നും, ഇവർക്കെതിരെ ഡി.ജി.പിക്കും സൈബർ സെല്ലിനും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഫോട്ടോഷോപ്പ് ചിത്രത്തിന് ചില സി.പി.എം ഗ്രൂപ്പുകളിലും ട്രോൾ ഗ്രൂപ്പുകളിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. വ്യാജമെന്ന് കണ്ട് തന്നെയാണ് ഈ പ്രചാരണമെന്നാണ് കരുതുന്നത്.
Post Your Comments