
കൊച്ചി : കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ നിരവധി തെളിവുകള്‍ കൈയ്യില്‍ ഉണ്ടെന്നും അത് കൈമാറാനാണ് വന്നതെന്നും പി സി ജോര്‍ജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇ ഡി ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ട് എത്തി തെളിവുകള്‍ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: പണം സ്വീകരിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അതേസമയം മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് കേരളം വിട്ടു പോകാന്‍ തയ്യാറായാല്‍ 30 കോടി രൂപ നല്‍കാമെന്ന് ബിസിനസ്സുകാരനായ വിജേഷ് പിള്ള പറഞ്ഞുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇയാള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായുള്ള ബന്ധവും കേരളം ചര്‍ച്ച ചെയ്യുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്വപ്നയ്ക്കെതിരെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ കേസ് കൊടുക്കാത്തതെന്ന് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജ്ജ് ചോദിച്ചു. വിജേഷിന് എം.വി ഗോവിന്ദനുമായി ബന്ധമുണ്ടെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Post Your Comments