മുംബൈ: സ്വപ്ന സുരേഷ് മുഖ്യപ്രതിയായ നയതന്ത്ര സ്വര്‍ണ കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി മുംബൈയില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി രതീഷ് ആണ് അറസ്റ്റിലായത്. എന്‍ഐഎ ആണ് അറസ്റ്റ് ചെയ്തത്. നയതന്ത്ര സ്വര്‍ണക്കടത്തിലൂടെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കോയമ്പത്തൂരിലേക്ക് അടക്കം എത്തിച്ചിരുന്നത് രതീഷ് ആണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
Read Also: കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി! ഈ ജനപ്രിയ പ്ലാൻ നിർത്തലാക്കി ജിയോ
ദുബായില്‍ നിന്ന് മുംബൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. രതീഷ് അടക്കമുള്ള സംഘാംഗങ്ങളായ ആറുപേര്‍ക്കായി എന്‍.ഐ.എ തെരച്ചില്‍ ശക്തമാക്കിയിരുന്നു. 20 പ്രതികള്‍ക്കെതിരെ 2021ല്‍ ചാര്‍ജ് ഷീറ്റും നല്‍കിയിരുന്നു.
2019ലും 2020ലും നയതന്ത്ര ചാനല്‍ വഴി വന്‍തോതില്‍ സ്വര്‍ണം കടത്തിയ സംഘത്തിലെ അംഗമാണ് ഇയാളെന്ന് എന്‍ഐഎ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം തമിഴ്നാട്ടില്‍ നന്ദകുമാര്‍ എന്നയാള്‍ക്ക് എത്തിച്ചുകൊടുത്തത് രതീഷ് ആണെന്നാണ് എന്‍ഐഎയുടെ നിഗമനം. ആറു പേരെയാണ് ഇനി കേസില്‍ പിടി കിട്ടാനുള്ളത്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി എന്‍ഐഎ വക്താവ് പറഞ്ഞു
Post Your Comments