തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിൽ ജയിലിൽ കഴിയുകായും ചെയ്യുന്ന എം ശിവശങ്കറിന് ഗുരുതര രോഗമെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. നട്ടെല്ലിലാണ് രോഗം. നട്ടെല്ല് സ്വയം പൊടിഞ്ഞു പോകുന്ന അസുഖമാണ് ഇദ്ദേഹത്തിനെന്നാണ് വിവരം. കഴുത്തും നടുവും രോഗബധിതമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
read also: ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന കേസ്, പ്രതി കുറ്റക്കാരന്‍
എം ശിവശങ്കറിന്റെ ജാമ്യേപക്ഷ പരിഗണിക്കുമ്പോൾ ഈ മെഡിക്കൽ റിപ്പോര്‍ട്ടും കോടതി പരിഗണിക്കുമെന്നു സൂചന. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജവഹര്‍ലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആന്റ് റിസര്‍ച്ചി (ജിപ്മെര്‍)ലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ശിവശങ്കരനെ പരിശോധന നടത്തിയത്. ശിവശങ്കർ കഴുത്തും നടുവും വളയ്ക്കരുത്, തെന്നിയും അല്ലാതെയുമുള്ള വീഴ്ചകൾ സംഭവിക്കരുത്, ഭാരം എടുക്കാനോ, ഏറെ നേരം നിൽക്കാനോ പാടില്ലെന്നും വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും മെഡിക്കൽ റിപ്പോര്‍ട്ടിൽ പറയുന്നു.
Post Your Comments