![](/wp-content/uploads/2020/11/palrivattom.jpg)
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പാലം രൂപകല്പന ചെയ്ത നാഗേഷ് കണ്‍സല്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ്. ഉച്ചയ്ക്ക് ശേഷം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പ്പന ഏല്‍പ്പിച്ചത് ബംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സല്‍ട്ടന്‍സിയെയായിരുന്നു. 17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പനയ്ക്കായി കൈപ്പറ്റിയത്. എന്നാല്‍ ഈ കമ്പനി മറ്റൊരു കമ്പനിക്ക് മറിച്ചു നല്‍കി. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പനയിലെ പിഴവും കാരണമായെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു.
അതേസമയം പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. ഇതിനിടയില്‍ പാലം നിര്‍മാണച്ചുമതല ഉണ്ടായിരുന്ന റോഡ്‌സ് ആന്റ് ബ്രിഡ്ജല് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എം ഡിയായിരുന്ന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും കേസില്‍ പ്രതി ചേര്‍ത്തു.
Post Your Comments