KeralaNattuvarthaLatest NewsNews

ഇ. ശ്രീധരന് അഭിവാദ്യം അര്‍പ്പിച്ച് പാലാരിവട്ടം പാലത്തിൽ ‌ ബിജെപിയുടെ ബൈക്ക് റാലി

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ആദ്യത്തെ യാത്രക്കാരനായി.

കൊച്ചി: നീണ്ട വിവാദങ്ങൾക്ക് ഒടുവിൽ ഔദ്യോഗിക പരിപാടികളില്ലാതെ കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു. ഇടപ്പള്ളി ഭാഗത്ത് നിന്നും വന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ആദ്യത്തെ യാത്രക്കാരനായി. മെട്രോമാന്‍ ഇ. ശ്രീധരന് അഭിവാദ്യം അര്‍പ്പിച്ച്‌ ബിജെപി ബൈക്ക് റാലി നടത്തി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിർമ്മാണം ആരംഭിച്ച പാലം 2016 ഒക്ടോബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 2017ല്‍ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലം‌ ഗതാഗത യോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് രണ്ടരവര്‍ഷത്തിനുള്ളില്‍ അടയ്‌ക്കേണ്ടിവന്നു. അതിനു പിന്നാലെ മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പാലം പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചു.

സെപ്തംബര്‍ 29 നു പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പാലം അഞ്ച് മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button