Latest NewsKeralaNews

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിനു സാധ്യത ; മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കാണാനില്ല

കൊച്ചി  : പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപെട്ടു, അറസ്റ്റുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കാണാനില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇബ്രാഹിം കുഞ്ഞിന്റെ പിഎയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. അറസ്റ്റ് സംബന്ധിച്ച സൂചനകൾ പുറത്തു വരുമ്പോൾ,കൊച്ചി ആലുവയിലെ കുന്നുകരയിലായിരുന്നു ഇദ്ദേഹം അതിനുശേഷം എവിടേക്ക് പോയെന്ന് അറിയില്ല.

Also read : പാലാരിവട്ടം പാലം അഴിമതി : മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

രാവിലെ പതിനൊന്നരയോടെ പ്രളയദുരിതം പഠിക്കാനെത്തിയ കേന്ദ്രസംഘത്തിനൊപ്പം കുന്നുകരയിൽ എത്തിയ ഇബ്രാഹിം കുഞ്ഞിനെ അവിടെ നിന്ന് മടങ്ങിയശേഷമാണ് മൊബൈലില്‍ കിട്ടാതായത്. അറസ്റ്റ് സാധ്യത കണക്കിലെടുത്തു ഇദ്ദേഹം ഒളിവിൽ പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി എംഎല്‍എ ഹോസ്റ്റലിലെ മുറി പൂട്ടി താക്കോല്‍ കൗണ്ടറില്‍ ഏല്‍പ്പിച്ച ശേഷം കൊച്ചിയിയിലേക്ക് പോയിരുന്നു. കുന്നുകരയിലെ പരിപാടിക്ക് ശേഷം അദ്ദേഹം കൊച്ചിയിലെ ഓഫീസിലേക്കും വീട്ടിലേക്കും എത്തിയിട്ടില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button