KeralaLatest NewsNews

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസിന്റ നോട്ടീസ്

തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന് നോട്ടീസയച്ച് വിജിലൻസ്. ഗവർണർ അനുമതി നൽകിയ ശേഷമുള്ള ആദ്യ ചോദ്യം ചെയ്യലിന് വേണ്ടി ശനിയാഴ്ച 11 മണിക്ക് പൂജപ്പുര വിജിലൻസ് ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. ഗവര്‍ണറുടെ അനുമതി നേരത്തെ ഭിച്ചതോടെ അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിജിലൻസ് ഊര്‍ജ്ജിതമാക്കിയിരുന്നു.

Also read : കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു.

കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ എന്നിവരടക്കമുള്ളരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് വിജിലൻസ് തെളിവായി ശേഖരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button