കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. ഇതിന് വേണ്ടി അന്വേഷണ സംഘം പ്രത്യേക ചോദ്യാവലിയും തയ്യാറാക്കുന്നുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകും. ഇബ്രാഹിം കുഞ്ഞ് കഴിഞ്ഞ തവണ നല്‍കിയ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. കൂടാതെ കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയ ഗൂഡാലോചനയില്‍ ഇബ്രാഹിംകുഞ്ഞിന് നേരിട്ട് പങ്കുണ്ടെന്നും സൂചനയുണ്ട്. അതേസമയം കേസില്‍ ഉദ്യോഗസ്ഥരുടേതടക്കമുള്ള ചില നിര്‍ണ്ണായക ചില അറസ്റ്റുകള്‍ അടുത്തയാഴ്ച ഉണ്ടായേക്കും.
Read also: നാട് ആഘോഷിക്കുമ്പോൾ ജോലി ചെയ്യുന്ന പോലീസുകാർക്ക് ആശ്വസിക്കാം; ജന്മദിനത്തിൽ നൽകുന്നത് നിർബന്ധിത അവധി
Post Your Comments