കൊച്ചി : പാലാരിവട്ടം മേൽപ്പാലാത്തിന്റെ പൊളിക്കൽ നടപടികൾ ആരംഭിച്ചു. ഇതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. ടാറിംഗ് ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം പുരോഗമിക്കുന്നത്. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം നടക്കുക.
Also read ; ആവി പിടിച്ച് കൊറോണ വൈറസിനെ തുരത്താമോ? വാട്സപ്പ് മെസേജുകളുടെ യാഥാർത്ഥ്യം
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ നൽകിയിരിക്കുന്നത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതേസമയം നിർമാണ പ്രവർത്തനങ്ങൾക്കിടെ പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. അണ്ടര്‍ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല. പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് പ്രവർത്തികൾക്ക് തുടക്കമായത്.
നവീകരണ ജോലികള്‍ക്കിടെ അവശിഷ്ടങ്ങള്‍ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാന്‍ കമ്ബിവല കെട്ടുന്ന പണിയും ഇന്ന് തന്നെ ആരംഭിക്കും. മറ്റന്നാള്‍ മുതല്‍ ഗര്‍ഡറുകള്‍ പൊളിച്ച് തുടങ്ങും. 18.71 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
Post Your Comments