കൊല്‍ക്കത്ത: ബംഗാളില്‍ നടന്ന കാളി പൂജയില്‍ പങ്കെടുത്തതിന് വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് സായുധരായ ബോഡിഗാര്‍ഡുകളെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഹിന്ദുവല്ലാത്ത ഷാക്കിബ് അല്‍ ഹസന് ഹിന്ദു ആചരങ്ങളില്‍ പങ്കെടുത്തതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധവും സൈബര്‍ ആക്രമണവും നടന്നിരുന്നു.
തുടര്‍ന്നായിരുന്നു വധഭീഷണി ഉയര്‍ന്നത്. സംഭവത്തില്‍ മോഹ്‌സിന്‍ തലൂക്ദാര്‍ എന്നയാളെ ബംഗഌദേശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ട്വിറ്ററിലൂടെ ഷക്കീബ് മാപ്പു പറഞ്ഞിരുന്നെങ്കിലും പ്രതിഷേധവും സൈബര്‍ ആക്രമണവും തുടരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാഭടന്മാരെ നിയോഗിച്ചിരിക്കുന്നത്. താന്‍ കാളീപൂജ വേദിയില്‍ എത്തിയത് ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ഷക്കീബ് പറഞ്ഞിരുന്നു.
കൊല്‍ക്കത്തയില്‍ വെച്ച് നടന്ന കാളി പൂജ ഉദ്ഘാടനം ചെയ്തതിനായിരുന്നു വധഭീഷണി ഉയര്‍ന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍റെ ചീഫ് എക്‌സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരിക്കെതിരെയും വധഭീഷണി ഉണ്ടെന്നും ഇക്കാര്യം സുരക്ഷ ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിട്ടു.
എല്ലാവര്‍ക്കും ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നാല്‍ അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ ആയിരിക്കല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അടുത്തിടെയാണ് ഷക്കീബ് ഒരു വര്‍ഷം നീണ്ട നിരോധനം കഴിഞ്ഞു കളത്തിലെത്തിയത്. താരത്തിനെതിരേ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ബംഗഌദേശ് ക്രിക്കറ്റ് ബോര്‍ഡിനും ആശങ്കയുണ്ട്. ഇവരാണ് താരത്തിന് സുരക്ഷ കൊടുക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ധാക്കയില്‍ അല്‍ ഹസന്റെ പരിശീലനം സുരക്ഷാ ഭടന്മാരുടെ സാന്നിദ്ധ്യത്തിലായി.
Post Your Comments