KeralaLatest News

മുഖ്യമന്ത്രിക്കെതിരെ വാർത്ത നൽകിയതിന് മാധ്യമ പ്രവർത്തകന് വധഭീഷണി

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായുള്ള പ്രതിഷേധ വാർത്ത റിപ്പോർട്ട് ചെയ്തതിന് വധഭീഷണിയുണ്ടായതായി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഓൺലൈൻ മാധ്യമപ്രവർത്തകനായ ശിവദാസൻ കരിപ്പാൽ ആണ് തനിക്ക് വധഭീഷണിയുള്ളതായി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ സഹോദരന്റെ മകൻ അഡ്വ.സി. സത്യനാണ് ഭീഷണി സന്ദേശം അയച്ചതെന്ന് ശിവദാസൻ കരിപ്പാൽ പറഞ്ഞു.

ശ്വാസമുണ്ടെങ്കിലല്ലേ വാർത്ത നൽകാനാവു എന്നായിരുന്നു വാട്സാപ്പ് സന്ദേശത്തിലൂടെയുള്ള ഭീഷണി. ഭീഷണി ഗൗരവമായി കാണുകയാണെന്നും ജീവിക്കാൻ ഭയമുണ്ടെന്നും ശിവദാസൻ കരിപ്പാൽ മാധ്യമങ്ങളോട് പറഞ്ഞു. ധാർമ്മികതയുടെ ഭാഗമായിട്ടാണ് ഭീഷണി സന്ദേശം പുറത്ത് വിട്ടതെന്ന് പറഞ്ഞ ശിവദാസൻ കരിപ്പാൽ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button