Latest NewsIndiaInternational

സോണിയ ഗാന്ധി മന്‍ മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയത് രാഹുലിന് ഭീഷണിയാകാതിരിക്കാന്‍, ഒബാമയുടെ നിരീക്ഷണങ്ങൾ

ന്യൂഡൽഹി : മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയുടെ എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്‌തകം രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും അടക്കമുളള നേതാക്കളെ കുറിച്ചുളള പരാമര്‍ശങ്ങളാണ് ഒബാമയുടെ പുസ്തകത്തെ ഇന്ത്യയിലും വൈറലാക്കിയത്.

മന്മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ സ്വാർത്ഥതയാണെന്നാണ് ഒബാമ നിരീക്ഷിക്കുന്നത്. “സിങ് തന്റെ സ്ഥാനത്തിന് എപ്പോഴും സോണിയയോട് കടപ്പെട്ടിരുന്നു. ഒന്നിലധികം രാഷ്ട്രീയ നിരീക്ഷകര്‍ വളരെ കൃത്യമായി ( സോണിയ ഗാന്ധി) തെരഞ്ഞെടുത്തതാണെന്ന് വിശ്വസിച്ചു.”

read also: തീവ്രവാദികൾ മൂലം പണികിട്ടിയത് പാവപ്പെട്ട അഭയാർത്ഥികൾക്ക്: രണ്ടായിരത്തോളം പേര്‍ താമസിച്ചിരുന്ന അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഒഴിപ്പിച്ചു, കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ഫ്രാന്‍സ്

“കാരണം ഒരു രാഷ്ട്രീയ അടിത്തറയില്ലാത്ത ഒരു വൃദ്ധനായ സിഖുകാരനെന്ന നിലയില്‍ അദ്ദേഹം അവരുടെ മകന്‍ രാഹുലിന് ഒരു വെല്ലുവിളിയല്ല,” ഒബാമ പുസ്തകത്തില്‍ പറയുന്നു. പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെയുളള പരാമര്‍ശം വിവാദമായിരുന്നു.

അതേസമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പുസ്തകത്തില്‍ പ്രശംസയുണ്ട്. അതിനിടെ മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് ഒബാമയുടെ നിരീക്ഷണവും വലിയ ചര്‍ച്ചയാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button