Latest NewsKeralaIndia

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്.

പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഐബി റിപ്പോര്‍ട്ടിലും സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനിടെയാണ് ഭീഷണിക്കത്ത് ലഭിച്ചത്. പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .ഏപ്രില്‍ 24, 25 തീയ്യതികളിലാണ് മോദി കേരളത്തില്‍ സന്ദര്‍ശനം നടത്തുക.

വന്ദേ ഭാരത് എക്പ്രസിന്റെ ഫ്ളാഗ്ഓഫ് ചടങ്ങും അന്ന് തന്നെ നടക്കും. കൂടാതെ ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലെ യുവം പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇത് കൂടാതെ  കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങും നടത്തിയിട്ടാണ് പ്രധാനമന്ത്രി മടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button