വാഷിംഗ്ടൺ : മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ വാനോളം പ്രശംസിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. .തന്റെ പുതിയ പുസ്തകമായ ‘എ പ്രോമിസ്ഡ് ലാന്‍ഡി’ലാണ് മൻമോഹൻ സിംഗിനെ പ്രശംസിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റായിരുന്ന 2008-12 കാലത്തെക്കുറിച്ചാണ് അദ്ദേഹം പുസ്തകത്തിലൂടെ വിവരിക്കുന്നത്. 2010 ൽ ഇന്ത്യ സന്ദർശിച്ചതിനെക്കുറിച്ചും ഒബാമ പറയുന്നു. ആ കാലയളവിൽ മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി.ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നവീകരണത്തിന് വഹിച്ച മൻമോഹൻ സിംഗിന്റെ പങ്കിനെക്കുറിച്ചും, 1990 കളിൽ ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിച്ചെന്നും മൻമോഹൻ സിംഗ് തലനിറയെ ബുദ്ധിയുള്ള വ്യക്തിയാന്നും ഒബാമ പറയുന്നു.
മൻമോഹൻ സിംഗിന്റെ മതേതര നിലപാടുകളെക്കുറിച്ചും ഒബാമ പുസ്തകത്തിൽ പറയുന്നു.വിദേശനയങ്ങളിൽ ഏറെ ജാഗ്രത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സിംഗ് എന്നും ഒബാമ പുസ്തകത്തിൽ പറയുന്നു.ലോകനേതാക്കളെക്കുറിച്ച് ഒബാമയുടെ വിലയിരുത്തൽ ഉൾപ്പെടുന്ന 902 പേജുള്ള പുസ്തകത്തിൽ ഒരിടത്തുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നാണ് സൂചന.
Post Your Comments