ന്യൂഡൽഹി : യുപിഎ സര്‍ക്കാരാണ് നിലവില്‍ ഇന്ധന വിലവര്‍ധിക്കുന്നതിന് കാരണമെന്ന് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. യുപിഎ ഭരണകാലത്ത് ഓയില്‍ ബോണ്ടിലൂടെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വന്‍ അഴിമതിയുടെ പരിണിത ഫലമാണ് ഇന്ത്യക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. എൻ ഡി ടി വി യാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ധനമേഖലയിലെ സബ്‌സിഡിക്ക് വേണ്ടി ഓയില്‍ ബോണ്ട് കടപത്രം ഇറക്കി യുപിഎ സര്‍ക്കാര്‍ രാജ്യത്തിന് കടബാധ്യതയുണ്ടാക്കി വെച്ചുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഈ വര്‍ഷം 130701 കോടി രൂപയുടെ കടപത്രത്തിന്റെ കടം വീട്ടേണ്ട ബാധ്യത വന്നെന്നും അതില്‍ 10000 കോടി പലിശ ഇനത്തില്‍ നല്‍കേണ്ടി വരുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇത് ഒരു നിസാര സംഖ്യയല്ല എന്നതിനാൽ തന്നെ സര്‍ക്കാരിന്റെ സാമ്പത്തിക പരിപാടിയെ ഇത് സാരമായി ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നുണ്ട്.
The increased prices of petrol and diesel is a legacy of UPA’s mismanagement.
We are paying for the oil bonds that will come up for redemption starting FY2021 till 26, which were issued by UPA to oil companies for not increasing retail prices then!
Bad economics, bad politics. pic.twitter.com/I4hZR0i1K8
— Amit Malviya (@amitmalviya) June 20, 2021
സാധാരണ ഗതിയില്‍ സബ്‌സിഡിയെ റവന്യൂ ചെലവായി കണക്കാക്കുന്നതുകൊണ്ട് അത് ബജറ്റിന്റെ ഭാഗമായി തന്നെയാണ് വരുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇവിടെ ബോണ്ടിറക്കിയതിനാല്‍ അത് ബജറ്റിന് പുറമേയാകും വരികയെന്നും കേന്ദ്രസര്‍ക്കാരിനോട് അടുത്ത കേന്ദ്രങ്ങള്‍ വാദമുയര്‍ത്തി. നരേന്ദ്രമോദി സര്‍ക്കാര്‍ കടപത്രത്തിലെ 70000 കോടി പലിശയിനത്തില്‍ മാത്രം കൊടുത്തുതീര്‍ത്തുവെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.
Post Your Comments