വാഷിംഗ്‌ടണ്‍: ഇന്ത്യയ്‌ക്ക് മനസിലുളള സ്ഥാനം തുറന്ന് പറഞ്ഞ് അമേരിക്കയുടെ മുന്‍ പ്രസിഡന്റായ ബരാക് ഒബാമ. മഹാ ഗ്രന്ഥങ്ങളായ രാമായണവും മഹാഭാരതവും തനിക്ക് വളരെ ഇഷ്‌മാണെന്ന വെളിപ്പെടുത്തലുമായി ഒബാമയുടെ ഓര്‍മ്മക്കുറിപ്പ്. ഇന്തോനേഷ്യയിലെ തന്റെ കുട്ടിക്കാലത്ത് അവിടെ നിന്നും ഈ പുരാണങ്ങള്‍ കേട്ടതോടെ തന്റെ മനസില്‍ ഇന്ത്യയ്‌ക്ക് പ്രത്യേകമായൊരു സ്ഥാനം തന്നെ ഉണ്ടായെന്ന് ഒബാമ തന്റെ പുതിയ പുസ്‌തകമായ ‘എ പ്രോമിസ്‌ഡ് ലാന്റി’ ല്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ രാഹുല്‍ ഗാന്ധിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പുസ്‌തകമാണിത്.
Read Also: ഇനി വംശീയ പരാമര്‍ശങ്ങള്‍ കാണില്ല; കമല ഹാരിസിന് ഫേസ്ബുക്കിന്റെ ഉറപ്പ്
എന്നാൽ ഇന്ത്യയെ കുറിച്ച് ഒബാമ ഇങ്ങനെയാണ് പറയുന്നത്. ‘വലിയ വലുപ്പമുളള രാജ്യം. ലോകത്തിലെ ആറിലൊന്ന് ജനങ്ങലെ ഉള്‍ക്കൊളളുന്ന ,രണ്ടായിരത്തോളം ഗോത്രവിഭാഗങ്ങളുളള എഴുന്നൂറോളം പ്രത്യേക ഭാഷകള്‍ സംസാരിക്കുന്നതുമായ ഇടം.’ എന്നാല്‍ പ്രസിഡന്റാകുന്നത് വരെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിട്ടേയില്ലെന്ന് ഒബാമ പറയുന്നു. 2010ല്‍ പ്രസിഡന്റായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. പഠനകാലത്ത് ഇന്ത്യന്‍ പുരാണങ്ങളെയും ഇതിഹാസങ്ങളെയും മാത്രമല്ല ഒബാമ ഇഷ്‌ടപ്പെട്ടത്. ബോളിവുഡ് ചിത്രങ്ങളെയും ഇന്ത്യയിലെയും പാകിസ്ഥാനിലെയും തന്റെ സുഹൃത്തുക്കള്‍ ഉണ്ടാക്കുന്ന ദാല്‍ കറിയും മാംസാഹാരമായ കീമയും ഇഷ്‌ടപ്പെട്ടിരുന്നു എന്ന് ഒബാമ പറയുന്നു. 2008 മുതലുളള ഓര്‍മ്മകളാണ് ഒബാമ പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നത്. പാകിസ്ഥാനിലെ അബോട്ടാബാദില്‍ അല്‍ ക്വയിദ തലവന്‍ ഒസാമ ബിന്‍ലാദന്റെ വധവും ഈ പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രണ്ട് ഭാഗമായുളള പുസ്‌തകത്തിന്റെ ഒന്നാംഭാഗമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
Post Your Comments