വാഷിംഗ്ടണ്‍ ഡിസി: ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് അമേരിക്ക പലതായി വിഭജിക്കപ്പെട്ടെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. എന്നാൽ ജോ ബൈഡന്റെ വിജയം ഇതില്‍ നിന്നുള്ള തിരിച്ചുവരവിന് കളമൊരുക്കുമെന്നും ഒബാമ പറഞ്ഞു. ഈ ഒരു തവണ കൊണ്ടൊന്നും ട്രംപ് ഭരണകൂടം അമേരിക്കയിലുണ്ടാക്കിയ അന്തഛിദ്രങ്ങള്‍ തുടച്ചുനീക്കാനാകില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
Read Also: എംപിക്ക് കോവിഡ് 19; പ്രോട്ടോക്കോള്‍ പാലിച്ച് ബോറിസ് ജോണ്സണ്
ധ്രുവീകരിക്കപ്പെട്ട അമേരിക്കയെ പഴയ പ്രതാപത്തിലേക്കും ഒരുമയിലേക്കും മടക്കിക്കൊണ്ടു വരണമെങ്കില്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ പോലും ഇനി മാറ്റമുണ്ടാകണം- ഒബാമ പറഞ്ഞു. അതുമാത്രമല്ല, രാജ്യത്തെ ജനങ്ങളില്‍ ഒരുമ വളരണം. ഒരാള്‍ മറ്റൊരാളം കേള്‍ക്കാനും പരിഗണിക്കാനും തയാറാകണം- അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തായാലും പുതിയ ഭരണത്തിന് കീഴില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അമേരിക്ക പഴയ ഒരുമയിലേക്ക് തിരികെ മടങ്ങുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്കു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments