വാഷിംഗ്ടണ്‍ ഡിസി: ഡോണൾഡ് ട്രംപിന്റെ ഭരണകാലത്ത് അമേരിക്ക പലതായി വിഭജിക്കപ്പെട്ടെന്ന് ആരോപണവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത് എത്തിയിരിക്കുന്നു. ജോ ബൈഡന്റെ വിജയം ഇതിൽ നിന്നുള്ള തിരിച്ചുവരവിന് സജ്ജമാകുമെന്നും ഒബാമ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്കു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ പഴയ പ്രതാപത്തിലേക്കും ഐക്യതയിലേക്കും മടക്കിക്കൊണ്ടു വരണമെങ്കിൽ അടിസ്ഥാനപരമായ കാര്യങ്ങളിൽ പോലും ഇനി മാറ്റമുണ്ടാകണമെന്ന് ഒബാമ പറയുകയുണ്ടായി. കൂടാതെ, രാജ്യത്തെ ജനങ്ങളിൽ ഒരുമ വളരണം. ഒരാൾ മറ്റൊരാളം കേൾക്കാനും പരിഗണിക്കാനും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അതേസമയം , ഈ ഒരു തവണ കൊണ്ടൊന്നും ട്രംപ് ഭരണകൂടം അമേരിക്കയിലുണ്ടാക്കിയ അന്തഛിദ്രങ്ങൾ തുടച്ചുനീക്കാനാകില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി .
Post Your Comments