Latest NewsIndia

മൻമോഹൻ സിംഗിന് ആദരവോടെ വിട നൽകി രാജ്യം : രാഷ്ട്രപതിയും പ്രധാനമന്ത്രിയും അന്തിമോപചാരമർപ്പിച്ചു

രാവിലെ എഐസിസി ആസ്ഥാനത്ത പൊതുദർശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്

ന്യൂദൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരം നിഗംബോധ് ഘാട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി മോദിയും മൻമോഹൻസിംഗിന് അന്തിമോപചാരമർപ്പിച്ചു.

മൻമോഹൻ അമർ രഹേ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ മുൻപ്രധാനമന്ത്രിക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. രാവിലെ എഐസിസി ആസ്ഥാനത്ത പൊതുദർശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button