തിരുവനന്തപുരം: തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്കിയ പരാതിയില്‍ ചലച്ചിത്ര സംവിധായകന് ശാന്തിവിള ദിനേശിനെതിരെ കേസ്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് ശാന്തിവിള ദിനേശിനെതിരെ കേസെടുത്തിരിക്കുന്നത്. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന് കൈമാറും.
സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ ശാന്തിവിള ദിനേശിന് എതിരെയും ഭാഗ്യലക്ഷ്മി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനും ജാമ്യം ലഭിച്ചു
Post Your Comments