തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി വന്ന ബാലചന്ദ്രകുമാറിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത്. ബാലചന്ദ്രകുമാറിന്റെ അടുത്ത ബന്ധുവാണ് ദിലീപ് കേസിന്റെ തലപ്പത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോൺ കോളുകളും റെക്കോർഡ് ചെയ്ത് വേണ്ടകാര്യങ്ങൾ ചെയ്തുകൊടുത്തില്ലെങ്കിൽ ബാലചന്ദ്രകുമാർ ഭാവിയിൽ വിലപേശാൻ സാധ്യതയുണ്ടെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.
ദിലീപിനെതിരായ കേസുകൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ദിലീപിനെ നശിപ്പിക്കുക എന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ വത്യസ്ത ആരോപണങ്ങളും കേസുകളും കൊണ്ടുവരുന്നത്. നിലവിലെ കേസുകളിൽ വിചാരണ പൂർത്തിയാക്കാൻ അനുവദിക്കാത്തതും ഇതിന്റെ ഭാഗമായാണെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതല്ലെന്നും വിചാരണയുടെ ഘട്ടങ്ങളിൽ കോടതിയിൽ വാദം തള്ളിപ്പോയതാണെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ വാഗ്ദാനം ലംഘിക്കുന്നത് വഞ്ചനാ കുറ്റമല്ല: വ്യക്തമാക്കി ഹൈക്കോടതി
നിലവിൽ നടിക്ക് നീതി കിട്ടുക എന്നതല്ല, ദിലീപിനെ ഏതുവിധേനയും നശിപ്പിക്കുക എന്നതാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. നടനെതിരായ ആരോപണങ്ങൾ വരുമ്പോൾ മാത്രം അഭിപ്രായങ്ങളുമായി ഉയർന്നുവരുന്ന വനിതാ സംഘടനയെയും അദ്ദേഹം വിമർശിച്ചു. നടിക്കെതിരായ ആക്രമണത്തിന് ശേഷം ചേർന്ന അനുശോചന യോഗത്തിൽ വിഷയത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞ ആളെ ചോദ്യം ചെയ്യണമെന്നും ശാന്തിവിള ദിനേശ് ആവശ്യപ്പെട്ടു.
Post Your Comments