ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരു പുസ്തകം ഞാനെഴുതാം, പലരുടെയും ജീവിതം തകർത്ത കഥകളുണ്ട്’: ശാന്തിവിള ദിനേശ്

കൊച്ചി: മലയാള സിനിമയിൽ നടനായും തിരക്കഥാകൃത്തായും സംവിധായകനുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശ്രീനിവാസൻ. ഈ അടുത്ത കാലത്ത് മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. മോഹൻലാൽ കാപട്യക്കാരനാണെന്നും ഇതേപറ്റി പുസ്തകമെഴുതുമെന്നുമായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. ശ്രീനിവാസൻ്റെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നത്.

ഇപ്പോൾ, ശ്രീനിവാസനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കാപട്യം മോഹൻലാലിനല്ലെന്നും ശ്രീനിവാസനാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ശാന്തിവിള ദിനേശന്റെ വാക്കുകൾ ഇങ്ങനെ;

‘സന്തോഷ് പൊയ്കയിൽ എന്നോ മറ്റോ പേരുള്ള ഒരു കവി ഇദ്ദേഹത്തിന് ഒരു കഥ കൊണ്ടു കൊടുത്തു. ഇദ്ദേഹം അതിൽ നിന്ന് ചുരണ്ടിയതാണ് കഥ പറയുമ്പോൾ എന്ന സിനിമയെന്ന് പറഞ്ഞ് കേസ് കൊടുത്തു. അയാളെ പറ്റി ഇന്നലെ എന്നെ വിളിച്ച് ഒരാൾ പറ‍ഞ്ഞു. മുറുക്കാൻ കടയിലൊക്കെ കാണുന്ന നിരയുള്ള ഒരു വാടക വീട്ടിൽ പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്നു.

കഥ പറയുമ്പോൾ എന്ന സിനിമ ശ്രീനിവാസനും മുകേഷും കൂടി നിർമ്മിച്ച് അത് കുചേലനാക്കാൻ വേണ്ടി എത്രയോ രൂപയ്ക്ക് രജിനികാന്തിന് വിറ്റ് കോടീശ്വരനായ ശ്രീനിവാസൻ ആ കവിക്ക് സ്വന്തമായി കയറിക്കിടക്കാനുള്ള വീട് വെച്ചോയെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൊടുത്തില്ലല്ലോ. കൊടുക്കൂല. ചമ്പക്കുളം തച്ചൻ അടക്കം എത്ര സിനിമകളുടെ കഥയിലാണ് ശ്രീനിവാസാ നിങ്ങൾ പ്രതിപ്പട്ടികയിലായത്.

മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞത് അസ്ഥാനത്തായിപ്പോയി. നിങ്ങൾ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലൂടെയാണ് പോവുന്നത്. ഡയാലിസിസ് നടത്തുന്നത് കൊണ്ടാണ് നിങ്ങൾ കഴിഞ്ഞ് പോവുന്നത്. നിങ്ങൾക്കൊരുപാട് പേരുടെ പ്രാർത്ഥന വേണം. ആ പ്രാർത്ഥനയിൽ മോഹൻലാലിന്റെ പ്രാർത്ഥനയുമുണ്ടാവും. അങ്ങനെയുള്ള ഈ സന്ദർഭത്തിൽ മോഹൻലാൽ എല്ലാം കാപട്യങ്ങളുടെയും വിള നിലമാണെന്നും ഞാനെല്ലാത്തിന്റെയും മൂർത്തി ഭാവമാണെന്നുമുള്ള സ്വയം വിലയിരുത്തൽ ഒരുപാട് കടന്ന കൈയ്യായിപ്പോയി.

ചെറിയ ലോകവും വലിയ മനുഷ്യരും എന്ന സിനിമ ചെയ്ത ചന്ദ്രശേഖറടക്കം ട്രാഫിക്കെടുത്ത രാജേഷ് പിള്ളയുൾപ്പെടെ പറഞ്ഞ കഥകളുണ്ട്. ശ്രീനിവാസനെക്കുറിച്ച് ഇഷ്ടം പോലെ കഥകളുണ്ട്. അദ്ദേഹം കോമഡിയായി പറയുമായിരിക്കും പക്ഷെ പലരുടെയും ജീവിതം തകർത്ത കഥകളുണ്ട്. മോഹൻലാലിന്റെ കാപട്യങ്ങളെക്കുറിച്ചൊരു പുസ്തകം ശ്രീനിവാസനെഴുതുകയാണെങ്കിൽ ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരു പുസ്തകം ഞാനെഴുതാം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button