CinemaMollywoodLatest NewsKeralaNewsEntertainment

അയ്യപ്പനാകാന്‍ ഓഡിഷന് പോയ മോഹന്‍ലാല്‍, അയ്യപ്പന്‍റെ അനിയന്‍ ആയിട്ടുള്ള വേഷം പോലും കൊടുത്തില്ല: ശാന്തിവിള ദിനേശ്

ഒരു നടനാവാന്‍ കഴിയുന്നത്ര ശ്രമിച്ച ആളായിരുന്നു മോഹന്‍ലാല്‍

നാല്പതിലധികം വർഷങ്ങളായി അഭിനയ രംഗത്ത് തിളങ്ങുന്ന മലയാളത്തിന്റെ സൂപ്പർതാരമാണ് മോഹൻലാൽ. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളത്തിന്റെ താര രാജാവായി മാറിയ മോഹന്‍ലാലിന്റെ സിനിമ പ്രവേശത്തെ കുറിച്ചു സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. സ്വാമി അയ്യപ്പനില്‍ അയ്യപ്പനാകാന്‍ മോഹന്‍ലാല്‍ പോയിട്ടുണ്ടെന്നു യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ ശാന്തിവിള ദിനേശ് പറയുന്നു.

read also: പോകോ എക്സ്5 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ മോഹന്‍ലാലിന് 63 വയസാകും. 18 വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുട്ടപ്പന്‍ എന്ന കഥാപാത്രമായി സൈക്കിള്‍ ചവിട്ടി തിരനോട്ടം എന്ന ചിത്രത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് അശോക് കുമാര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. അതിന് മുന്‍പ് അദ്ദേഹം സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയില്‍ അയ്യപ്പന്‍ ആവാന്‍ പോയതാണ്. അദ്ദേഹം അത് മറന്നോ എന്ന് അറിയില്ല. മെറിലാന്‍ഡില്‍ ടെസ്റ്റിന് പോയി സുബ്രമണ്യന്‍ മുതലാളിയെ കണ്ടു. പക്ഷെ അയ്യപ്പനായി അദ്ദേഹത്തെ അവര്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റിയില്ല. അതില്‍ അയ്യപ്പന്‍റെ അനിയന്‍ ആയിട്ടുള്ള വേഷം പോലും കൊടുത്തില്ല. ഞാന്‍ നടനാവാന്‍ പുറപ്പെട്ട ആളല്ലെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിനച്ചിരിക്കാതെ വന്നു പെട്ടതാണെന്നും പറഞ്ഞിട്ടുണ്ട്.’

‘പക്ഷെ ഒരു നടനാവാന്‍ കഴിയുന്നത്ര ശ്രമിച്ച ആളായിരുന്നു മോഹന്‍ലാല്‍. അല്ലെങ്കില്‍ പിന്നെ സ്വാമി അയ്യപ്പനില്‍ അയ്യപ്പനാവാന്‍ സ്ക്രീന്‍ ടെസ്റ്റിന് പോകുമോ. സുരേഷ് കുമാര്‍ എന്റെ ഫോട്ടോ എടുത്ത് നവോദയക്ക് അയച്ചു അവര്‍ വിളിച്ചത് കൊണ്ട് ഞാന്‍ ചെന്നു എന്നൊക്കെയാണ് പറയുന്നത്. പക്ഷെ അങ്ങനെയൊന്നുമല്ല. അദ്ദേഹം നടനാവാന്‍ തന്നെ ജനിച്ചവനാണ്. കാരണം മോഹന്‍ലാലിന് ഒരു അഭിനേതാവാകാനേ കഴിയൂ,’- ശാന്തിവിള പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button