
കൊച്ചി: നടൻ മോഹന്‍ലാലിന് റൗഡി ഇമേജാണ് ഉള്ളതെന്നും മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യില്ലെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ അടൂരിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ അടൂരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര പ്രവർത്തകൻ ശാന്തിവിള ദിനേശ്. എന്തും പറയുന്ന അവസ്ഥയിലേയ്ക്ക് അടൂര്‍ തരംതാണു എന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ;
‘വിവാദമുണ്ടാക്കാന്‍ അടൂര്‍ ഒരു കമന്റടിച്ചു. വെറുതെ മോഹന്‍ലാലിനെ ഇട്ട് ഒന്ന് ഞോണ്ടാന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ഇറങ്ങിയിരിക്കുന്നത്. പതിനഞ്ചോ പതിനാറോ പടമാണ് അദ്ദേഹം ചെയ്തത്. അതിനിടയില്‍ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും കട്ടാകും.
കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച, ‘ബാലന്‍സ്’ തെറ്റുക: ഈ ലക്ഷണങ്ങള്‍ അറിയാതെ പോകരുത്
മോഹന്‍ലാല്‍ നല്ലവനായ ഗുണ്ട എന്നാണ് അടൂര്‍ പറയുന്നത്. ഈ മനുഷ്യന് എന്ത് പറ്റി എന്നാണ് ആ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ ആലോചിച്ചത്. വയസ്സാവുമ്പോള്‍ ഓര്‍മ്മപ്പിശക് വരാം. പക്ഷേ വിവരക്കേട് വരാമോ? എത്ര ബഹുമാനത്തോടെ മലയാളികള്‍ കണ്ടിരുന്ന മനുഷ്യനാണ്. ഒരു ആവശ്യമില്ലാതെ മോഹന്‍ലാലിനെ ഗുണ്ട എന്ന് വിളിക്കുന്നു. അമ്പലക്കുരങ്ങാന്‍മാരെയും ചന്തക്കുരങ്ങന്‍മാരെയും പോലെ പരസ്പരം പോരടിക്കുന്നവരാണ് ആര്‍ട്ട് സിനിമാക്കാര്‍’.
Post Your Comments