ThiruvananthapuramNattuvarthaMollywoodLatest NewsKeralaCinemaNewsEntertainment

ദിലീപിനെതിരെ ആരോപണം ഉയരുമ്പോൾ മാത്രം പൊങ്ങിവരുന്ന സംഘടന: ഡബ്ള്യുസിസി ക്കെതിരെ ആഞ്ഞടിച്ച് ശാന്തിവിള ദിനേശ്

ദിലീപ് വിഷയം ഉയരുമ്പോൾ മാത്രം ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സർക്കാരിനോട് നടപടി ആവശ്യപ്പെടുകയുമാണ് തലയിൽ കണ്ണടവെച്ച് വാട്ടർമാർക്കുള്ള ഒരുസംഘം പെണ്ണുങ്ങളുടെ സംഘടന ചെയ്യുന്നത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗുഢാലോചന നടക്കുന്നതായി സംവിധായകൻ ശാന്തിവിള ദിനേശ്. ഇത്തരം ഗൂഢാലോചനയുടെ ഭാഗമായി ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയാണെന്നും ദിലീപിനെതിരെ ഏതെങ്കിലും വിഷയം ചർച്ചയിൽ വരുമ്പോൾ മാത്രമാണ് വനിതാ സംഘടനയായ ഡബ്ള്യുസിസിയ്ക്ക് ജീവൻ വയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘എല്ലാവരും മഞ്ജുവാര്യരാകാൻ നടക്കുകയാണ്. അവസരം കിട്ടാൻ അമ്മയും മകളും ഉൾപ്പെടെ എന്ത് നീക്കുപോക്കിനും തയ്യാറായതിന് ശേഷം പിന്നീട് ചാനലുകളിൽ വന്നിരുന്ന് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി, അവരെ പീഡിപ്പിക്കുന്നതിനെതിരെ സംഘടിതമായി നീങ്ങുന്നു എന്ന് പറയുന്നതിൽ എന്താണ് കാര്യം. മഞ്ജു വാര്യരെ പോലെയോ, മമ്ത മോഹൻദാസിനെപ്പോലെയോ ഉള്ള മികച്ച നടിമാർക്ക് പരാതിയില്ല. ഒന്നോ ഒന്നരയോ പടം ചെയ്തവരാണ് കിടന്ന് വാചകമടിക്കുന്നത്’. ശാന്തിവിള ദിനേശ് പറഞ്ഞു.

അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കും: ഒമാൻ തൊഴിൽ മന്ത്രാലയം

വനിതാ സംഘടനയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണെന്നും, തുടക്കത്തിൽ ഉണ്ടായിരുന്ന പല പ്രമുഖരും ഇപ്പോൾ സംഘടനയിൽ ഇല്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ദിലീപ് വിഷയം ഉയരുമ്പോൾ മാത്രം ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സർക്കാരിനോട് നടപടി ആവശ്യപ്പെടുകയുമാണ് തലയിൽ കണ്ണടവെച്ച് വാട്ടർമാർക്കുള്ള ഒരുസംഘം പെണ്ണുങ്ങളുടെ സംഘടന ചെയ്യുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button